മലപ്പുറം: ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളയെ വെള്ളപൂശാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു. തീവ്ര വാദികളെല്ലാത്ത മുസ്ലീംങ്ങള്‍ പോലും തള്ളി പറയുന്ന ലഹളയെ മഹത്വവല്ക്കരിക്കാന് സിപിഎം നടത്തിവന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സര്‍ക്കാര്‍ സംവിധാനങ്ങളേയും ഉപയോഗിക്കുകയാണ്.
ലഹളയുടെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സര്‍വകലാശാല മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ദേശീയ വെബിനാര്‍ സംഘടിപ്പിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്യും.കെ.എന്‍. പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും.ഡോ : പി.പി അബ്ദുള്‍ റസാഖ്, ഡോ: യു. ഷുമൈഷ്, ഡോ: കെ.എസ്. മാധവന്, ഡോ: ടി. മുഹമ്മദാലി, ഡോ: നൗഷാദ് .എസ്, ഡോ: ഷംഷാദ് ഹുസൈന്, ഡോ: രാകേഷ് ചെറുകോട്, ഡോ : ശ്രീവിദ്യ വട്ടാരമ്പത്ത് എന്നിവര്‍ ജിഹാദി ഭീകരതയെ വെള്ള പൂശും.
സംസ്ഥാന ലൈബ്രററി കൗണ്‍സില്‍ ഏഴു മാസം നീണ്ടു നില്ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച തിരൂരങ്ങാടിയില്‍ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി സെമിനാറുകളും ചര്‍ച്ചകളും നടത്തും. ലഹള സ്വാതന്ത്രസമരത്തിന്റെ ഭാഗമെന്നും കര്‍ഷക സമരമെന്നും അഭിപ്രായം ഉള്ളവരെ മാത്രമേ പ്രാസംഗികരാക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: