തിരുവനന്തപുരം: ആര്‍ടി ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ യൂട്യൂബില്‍ വീഡിയോകള്‍ ചെയ്യുന്ന ഇ-ബുള്‍ ജെറ്റ് സഹോദരന്മാരായ എബിന്, ലിബിന് എന്നിവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചവര്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെ സുരേഷ് ഗോപി നല്കിയ മറുപടിക്ക് കേരളത്തിന്റെ കയ്യടി.
നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി ഒരു കാരണവശാലും ഇടപെടില്ലെന്നത് താരത്തിന്റെ കര്‍ശന തീരുമാനമാണ്. എബിനും ലിബിനും വേണ്ടി ഫോണില്‍ സഹായമഭ്യര്‍ത്ഥിച്ച് വിളിച്ചവര്‍ തന്നെ പരിഹസിക്കാന്‍ വിളിച്ചതാണെന്ന് താരം അതിവേഗം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് സംഘപരിവാറുകാരെ കളിയാക്കി ഇടത്-ലിബറലുകള്‍ വിളിക്കാറുള്ള “ചാണക”പ്രയോഗം താരം പുറത്തെടുത്തത്.
പകരം മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാനുള്ള ഉപദേശമാണ് സുരേഷ് ഗോപി ഫോണില്‍ സഹായമഭ്യര്‍ത്ഥിച്ച് വിളിച്ചയാള്‍ക്ക് നല്‍കിയത്. കാരണം മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അധികാരപരിധി മുഖ്യമന്ത്രിക്കാണെന്ന് താരം ചൂണ്ടിക്കാണിച്ചുകൊടുക്കുകയായിരുന്നു.
അതേ സമയം പൊലീസുകാര്‍ക്കെതിരെ നീതി തേടി പൊട്ടിത്തെറിച്ച ഗൗരിനന്ദയെ വീട്ടില്‍ ചെന്ന് കണ്ട് സുരേഷ് ഗോപി അഭിനന്ദിച്ചത് കഴിഞ്ഞ ദിവസമാണ്. അതുപോലെ പൂല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന്റെ ദൈന്യാവസ്ഥ വായിച്ചറിഞ്ഞ താരം മുഴുവന്‍ ബാങ്ക് വായ്പയും സുരേഷ് ഗോപി അടച്ചുതീര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു.
നടന് മുകേഷിനെ കുടുക്കിയതുപോലെ സുരേഷ് ഗോപിയെയും കുടുക്കാനുള്ള ചിലരുടെ ശ്രമം ഇതോടെ പൊളിഞ്ഞു. ഇതോടെ നന്മയെയും തിന്മയെയും വേര്‍തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള താരത്തിന്റെ കഴിവിന് ഒരിക്കല്‍ കൂടി കേരളം കയ്യടിക്കുകയായിരുന്നു.
ഇ-ബുള്‍ജെറ്റ് സഹോദരന്മാരായ എബിന്, ലിബിന് എന്നിവര്‍ക്ക് കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവും നല്‍കണം. പൊതുമുതല്‍ നശപ്പിച്ചുവെന്നത് കണക്കിലെടുത്താണ് കോടതി 3500 രൂപ വീതം ഇരുവരോടും പിഴയടക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വഴക്കുണ്ടാക്കിയതില്‍ നിന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്ക്കെതിരെ നടപടി തുടങ്ങിയത്. ഇവരുടെ നെപ്പോളിയന് എന്ന് പേരിട്ട, അനധികൃതമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലര്‍ ഇനത്തില്‍പ്പെട്ട കാരവന് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് പ്രശ്നം. ഇതിനെ തുടര്‍ന്ന് ഇരുവരും ആര്‍ടി ഓഫീസില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നു. ഓഫീസിലെ ഉപകരണങ്ങള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: