തിരുവനന്തപുരം: പാര്‍ട്ടി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി സ്വതന്ത്ര്യദിനം ആഘോഷിക്കും മുമ്പ് ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റികൊടുത്തിനു സിപിഎം ഭാരതത്തിലെ ജനങ്ങളോട് ആദ്യം മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലന്നും ലഭിച്ചത് ബൂര്‍ഷ്വാസി സ്വാതന്ത്ര്യമാണന്നും പ്രഖ്യാപിച്ച കല്‍ക്കത്ത തീസീസ് തെറ്റായിരുന്നുവെന്ന് പാര്‍ട്ടി സമ്മതിക്കണം. ഇത് വരെ സ്വാതന്ത്യം ആഘോഷിക്കാതെ, ത്രിവര്‍ണ്ണ പതാക ഉയര്‍ത്താതെ ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര്യ ഇന്ത്യാ റിപ്പബ്ലിക്കിനെ അപമാനിച്ച സിപിഎം രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു
സിപിഎം ആര്‍എസ്എസിനെ എതിര്‍ക്കാന്‍ വേണ്ടിയാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നാണ് പറയുന്നത്. ആര്‍എസ്എസിന്റെ പേര് പറഞ്ഞിട്ടായാലും സിപിഎം സ്വാതന്ത്രം ആഘോഷിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ഏറ്റവും രസകരമായ കാര്യം ബിജെപി.യെ എതിര്‍ക്കുന്ന സിപിഎം മോദിയുടെ വഴിയെ വരുന്നു എന്നതും പുതിയ തീരുമാനങ്ങളില്‍ കാണാം. 75 വയസ്സ് പാര്‍ട്ടി ഉത്തരവാദിത്വത്തിന് എന്ന ബിജെപി തീരുമാനം കൂടി സ്വാതന്ത്യം ആഘോഷിക്കാന്‍ എടുത്ത സമിതി തീരുമാനിച്ചിരിക്കുന്നു.
ബിജെപിയേയും ആര്‍എസ്എസിനേയും തുറന്ന് കാട്ടാനാണത്രെ സിപിഎം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. സിപിഎം ഇത് വരെ ആര്‍എസ്എസിനേയും ബിജെപിയേയും തുറന്ന് കാട്ടിയിരുന്നില്ലെ? തുറന്ന്കാട്ടി തുറന്ന്കാട്ടി ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയും ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയുമായി. ഉപ്പ് വെച്ച കലം പോലെയായി സിപിഎം.ഇനിയും തുറന്ന് കാട്ടി കേരളവും കൂടി നഷ്ടപ്പെടുകയേയുള്ളുവെന്ന് ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.
ആദ്യം ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഭാരതീയമാകാന്‍ സിപിഎം ശ്രമിക്കു. ആത്മ പരിശോധന ചെയ്‌ത്തിട്ടാകാം ആര്‍എസ്എസിനെതിരെ വിമര്‍ശനം. ഒരു കാര്യം വ്യക്തം ചൈനയെ നെഞ്ചിലേറ്റി ആര്‍എസ്എസിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം സ്വാതന്ത്രം ആഘോഷിക്കുന്നതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: