ന്യൂദല്‍ഹി: രാജ്യത്താകെ വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 52.56 കോടി പിന്നിട്ടു. ഇന്ത്യയില്‍ ഇതുവരെ 52,56,35,710 വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത്. ഇതിനു പുറമെ 48,43,100 ഡോസുകള്‍ കൂടി കേന്ദ്രം ഉടന്‍ കൈമാറും.
ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഉതുവരെ പാഴായതുള്‍പ്പെടെ 51,09,58,562 ഡോസാണ് മൊത്തം ഉപയോഗിച്ചത്. 2.07 കോടിയിലധികം (2,07,55,852) കോവിഡ് വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.45% ഉയര്‍ന്നു. 24 മണിക്കൂറിനിടെ 41,511 പേരാണ് രോഗമുക്തി നേടിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.36 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.87%. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചത്തിന്റെ ഭാഗമായി രാജ്യത്താകെ നടത്തിയത് 48.32 കോടി പരിശോധനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: