ബാംഗ്ലൂര്‍: ബംഗ്ലാദേശില്‍ നിന്നും സ്ത്രീകളെ ബാംഗ്ലൂരിലെത്തിക്കുന്ന മനഷ്യക്കടത്ത് സംഘത്തെ എന്‍ ഐഎ പിടികൂടി. ബാംഗ്ലൂര്‍ റെയ്ഡില്‍ പിടികൂടിയ മനുഷ്യക്കടത്ത് സംഘത്തില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ബാംഗ്ലൂരിലെ ഒരു അപാര്ട്മെന്റില് നടത്തിയ റെയ്ഡിലാണ് ബംഗ്ലാദേശില്‍ നിന്നും സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തുന്ന ബംഗ്ലദേശ് സംഘത്തെ സഹായിക്കുന്ന ഗൂഡസംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഹാര്‍ഡ് ഡിസ്കുകളും മൊബൈല്‍ ഫോണുകളും വ്യാജരേഖകളും പിടിച്ചെടുത്തു.
13 പേര്‍ക്കെതിരെ രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റഷന് കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ മനുഷ്യക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഏഴ് ബംഗ്ലാദേശി സ്ത്രീകളെയും കുട്ടികളെയും ഒരു വാടക വീട്ടില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.
ജോലി നല്‍കാമെന്ന വാഗ്ദാനവുമായാണ് സ്ത്രീകളെ ബംഗ്ലാദേശില്‍ നിന്നും മനുഷ്യക്കടത്തുകാര്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എന്‍ ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊലീസ് അതില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പങ്ക് കണ്ടെത്തിയത്. ഇങ്ങിനെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സ്ത്രീകളെ മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നതായി പറയുന്നു.
കര്‍ണ്ണാടകയിലെ ഏഴ് കേന്ദ്രങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: