കൊട്ടാരക്കര: 2017-ല്‍ വിതരണം നടത്തേണ്ടുന്ന അരി വിതരണം ചെയ്യാതെ കൊട്ടാരക്കര ഗോഡൗണില്‍ സൂക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ബിജെപി ലോകയുക്തയെ സമീപിക്കും. പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ടുന്ന അരി ഓരോ വര്‍ഷവും ക്വാളിറ്റി കണ്ട്രോളര് പരിശോധന നടത്തണമെന്നിരിക്കെ ഇത്രയും വര്‍ഷം അരി എങ്ങനെ ഇവിടെ ഇരുന്നുവെന്നുവെന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം.
സ്കൂള്‍ കുട്ടിഅരി വിതരണത്തില്‍ ‘ഫസ്റ്റ് ഇന്‍ ഫസ്റ്റ്’ എന്ന പോളിസി നിലനില്ക്കുമ്പോള് ഈ അരി എങ്ങനെ സൂക്ഷിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കണം. കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായേക്കാവുന്ന തരത്തിലുള്ള ക്രമക്കേട് നടത്തിയതു കണ്ടെത്തിയ ബിജെപി നേതാക്കളെ പാര്‍ട്ടി നേതൃത്വം അനുമോദിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് അധ്യക്ഷത വഹിച്ച പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ. ആര്. രാധാകൃഷ്ണന്, പി. എസ.് ഷാലു, രാജഗോപാല്‍, അരുണ്‍, പ്രകാശ് വിലങ്ങറ എന്നിവര്‍ സംസാരിച്ചു. ബിജെപി നഗരസഭാ സമിതി അധ്യക്ഷന്‍ അനീഷ് കിഴക്കേക്കര, രാജീവ് കേളമത്, കണ്ണന്. സി. പി., ശ്രീരാജ് എന്നിവരെയാണ് അനുമോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: