തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്കിയ പരാതിയില്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ പി. ഗീത.
വേട്ടയാടപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെ നിന്ദ്യവും ക്രൂരവുമായ രീതിയിലാണ് ഭരണാധികാരികളുടെ പ്രിയങ്കരനായ ഹരീഷ് വാസുദേവന്‍ വിചാരണചെയ്തതെന്നും ഗീത കുറ്റപ്പെടുത്തി. ഈ വക്കീലിനെതിരെ വാളയാര്‍ അമ്മ നല്കിയ പരാതിയിലാണ് മണ്ണാര്‍ക്കാട്ടെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്. – പി ഗീത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പീഢനത്തിനിരയായി കൊല്ലപ്പെട്ട രണ്ടു പിഞ്ചു പെണ്‍കുട്ടിയുടെ പാവപ്പെട്ട അമ്മയെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമൂഹമാധ്യമത്തിലൂടെ പരസ്യവിചാരണനടത്തുകയായിരുന്നു. ഹരീഷ് വാസുദവേന്‍. മലയാളി ലോകത്തിന് മുന്നില്‍ ലജ്ജിച്ചു തലതാഴ്ത്തണം- ഗീത പറയുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ അമ്മയ്ക്കെതിരെ ഹരീഷ് വാസുദേവന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച നീണ്ട കുറിപ്പ് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
കേരളത്തിലെ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയായപ്പോഴാണ് ആ അമ്മയ്ക്കു കോടതിയെ സമീപിക്കേണ്ടി വന്നത്. ഭരണാധികാരികളുടെ പ്രിയങ്കരനായി അറിയപ്പെടുന്ന ഈ വക്കീലിനെതിരെ ആ അമ്മ നല്കിയ പരാതിയിന്മേല് മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതി കേസുടക്കാന് നിര്‍ദേശിച്ചു. ഒത്തുതീര്‍പ്പുകള്‍ക്കതീതമായി ഈ കേസിലുണ്ടാകുന്ന മാതൃകാപരമായ വിധിന്യായത്തിനായി കാത്തിക്കുകയാണെന്നും ഗീത കുറിപ്പില്‍ പറയുന്നു.
നീതി ബോധമുള്ള കോടതികള്‍ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ആത്മവിശ്വാസമെങ്കിലും ഒരു ജനതയ്ക്കുണ്ടായകണം. മാത്രമല്ല, എല്ലാ നിലക്കും ഓരത്തായിപ്പോയ ഒരു സ്ത്രീയുടെ പരാതിയാണത്. അവള്‍ക്ക് നീതിയാണ് അയ്യങ്കാളിയുടെയും ഗുരുവിന്റെയും വിടിയുടെയും, അതായത് ആത്യന്തികമായി നവോത്ഥാന കേരളത്തിന്റെ നീതിത്തുടര്ച്ച. അല്ലാതെ അക്കാദമിക ബുദ്ധിജീവികളുടെ ബ്രാഹ്മണിക്കലായ നവോത്ഥാന പ്രഭാഷണങ്ങളില്ല. ആയതിനാല്‍ വാളയാറമ്മയോടൊപ്പം. – പി. ഗീത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: