കോഴിക്കോട്: കോഴിക്കോട് വരയ്‌ക്കൽ കടപ്പുറത്ത് ബലിയിടാനെത്തിയ വിശ്വാസികൾക്കെതിരെ കൂട്ടത്തോടെ കേസെടുത്ത് പിണറായിയുടെ പൊലീസ്. ബലിയിടാനെത്തിയവരെയെല്ലാം ചേര്‍ത്ത് കണ്ടാലറിയാവുന്ന 100 പേരുടെ പേരിലാണ് കേസ്.
പാരമ്പര്യമായി ബലി തർപ്പണ ചടങ്ങുകൾ നടക്കുന്ന വരക്കൽ കടപ്പുറത്ത് ഇന്ന് കൂട്ടമായി ചടങ്ങുകൾ ഉണ്ടായിരുന്നില്ല, വ്യക്തിഗതമായി തർപ്പണം ചെയ്യാനെത്തിയ വിശ്വാസികൾക്കെതിരെയാണ് കേസ്.
കണ്ടാൽ അറിയുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയിൽ സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്.
സർക്കാരിന്റെ നിയമങ്ങളും ഭീഷണിയുമൊക്കെ ഒരു സമുദായത്തിനെതിരെ മാത്രമാകുന്നതിൽ ബി.ജെ.പി കനത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്, ആനുകൂല്യങ്ങളെല്ലാം ഒരു വിഭാഗത്തിന് മാത്രം, കേസും പിഴയും ജയിലും മറ്റൊരു വിഭാഗത്തിന്, ശബരിമലയിലും നാം ഈ ആചാരലംഘനം കണ്ടതാണ്.സി.പി.എമ്മിന്റെ ഉദകക്രിയ ജനങ്ങൾ നിർവ്വഹിക്കുന്ന കാലം വിദൂരമല്ല”- ബിജെപി നേതാവ് എം.ടി. രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: