തിരുവനന്തപുരം: തൊട്ടടുത്ത ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ അമ്മയെയും മകനെയും പിഴ ചുമത്തി വേട്ടയാടി പൊലീസ്. മാത്രമല്ല, 2000 രൂപ പിഴ ചുമത്തിയ പൊലീസ് ഇതില്‍ നിന്നും 1500 രൂപ തട്ടിയതായും പരാതിയുണ്ട്. സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴയെന്നും പൊലീസ് പറയുന്നു.
ശ്രീകാര്യം പൊലീസിനെതിരെയാണ് വെഞ്ചാവോട് സ്വദേശി നവീന്‍ പരാതിപ്പെട്ടിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2000 രൂപ പിഴ ചുമത്തിയെങ്കിലും 500 രൂപയുടെ മാത്രം രസീതിയാണ് നല്‍കിയത്.2000 രൂപ തന്നെയാണ് രസീതിയില്‍ എഴുതിയതെന്നും അത് എഴുതിപ്പോയതിലെ പിഴവ് മൂലം 500 എന്നായതാണെന്നും പൊലീസ് വിശദീകരിക്കുന്നു.
മകനും അമ്മയും യാത്ര ചെയ്തിരുന്ന കാര്‍ തടഞ്ഞ് പിഴ ചുമത്തിയ പൊലീസ് കാര്‍ ഉടനെ പൊലീസ് സ്റ്റേഷനിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇരുവരും ശ്രീകാര്യം സ്റ്റേഷനിലെത്തി പിഴ ചുമത്തിയതിന് ശേഷമാണ് വിട്ടയച്ചത്. എങ്ങോട്ട് പോയെന്ന് പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയതെന്ന് നവീന്‍ പറയുന്നു. പൊലീസ് പിടിച്ചപ്പോള്‍ മടങ്ങിപ്പോകാമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ലെന്നും നവീന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: