ന്യൂദല്‍ഹി: കൈത്തറി മേഖലയുടെ ഉല്‍പ്പാദനശേഷി മൂന്നുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള 60,000 കോടിയില്‍ നിന്ന് 1,25,000 കോടി കോടിയായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി പീയുഷ് ഗോയല്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കൈത്തറി ഇനങ്ങളുടെ കയറ്റുമതി നിലവിലുള്ള 2,500 കോടി രൂപയില്‍ നിന്ന് 10,000 കോടി രൂപയായി ഉയര്‍ത്താനുള്ള ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെയ്ത്തുകാരെയും തൊഴിലാളികളെയും സാമ്പത്തികമായി ശാക്തീകരിക്കുകയും അവരുടെ ഉല്‍കൃഷ്ടമായ കരകൗശലകഴിവുകളില് അഭിമാനം ഉള്‍ച്ചേര്‍ക്കാനുമായി കൈത്തറി മേഖലയുടെ സുസ്ഥിര വികസനം ഉറപ്പാക്കാന്‍ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്ന് ഏഴാമത് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗോയല്‍ പറഞ്ഞു.
ഈ ലക്ഷ്യം കൈവരിക്കുന്നതിനും കൈത്തറി മേഖലയുടെ സമഗ്രമായ മികച്ച പുരോഗതിയുണ്ടാക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളേയും വഴികളേയും കുറിച്ച് ശിപാര്‍ശ നല്‍കുന്നതിനായി എല്ലാ നെയ്ത്തുകാരും പരിശീലകരും ഉപകരണ നിര്‍മ്മാതാക്കളും മാര്‍ക്കറ്റിംഗ് വിദഗ്ധരും മറ്റ് ഓഹരി ഉടമകളും അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
നമ്മുടെ സാംസ്കാരിക പൈതൃകത്തില്‍ കൈത്തറി മേഖലയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തിരുവനന്തപുരത്തെ കോവളം, അസമിലെ മൊഹ്പാര ഗ്രാമം, ശ്രീനഗറിലെ കനിഹാമ എന്നിവിടങ്ങളില്‍് കൈത്തറി കരകൗശല ഗ്രാമങ്ങള്‍ സ്ഥാപിച്ചതിന് നാഷണല്‍ ഹാന്റ്ലൂം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനെ മന്ത്രി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ്, ദേശീയ കൈത്തറി ദിനാഘോഷത്തില്‍ കൈത്തറി വികസന കോര്പ്പറേഷന് ഓഗസ്റ്റ് 1 മുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ ദേശീയ തലത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള കൈത്തറി ഉല്‍പ്പാദക കമ്പനികളും നെയ്ത്തുകാരും വില്‍പ്പനയ്ക്കായി കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 125 -ലധികം കൈത്തറി ഏജന്‍സികള്‍/ ദേശീയ അവാര്‍ഡ് ജേതാക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ ചില അത്യുല്ക്കര്ഷ സ്ഥലങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: