ന്യൂദല്‍ഹി : ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി. യുഎസ് ആന്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജാന്സന് എന്ന വാക്സിനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വിദേശ വാക്സിനാണ് ജോണ്സണ് ആന്‍ഡ് ജോണ്സണ്. ഒറ്റ ഡോസ് വാക്സിനാണ് അനുമതി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് അടിയന്തിര ഉപയോഗത്തിന് അനുമതി തേടി കഴിഞ്ഞ ദിവസമാണ് ജോണ്സണ് ആന്‍ഡ് ജോണ്സണ് കേന്ദ്രസര്‍ക്കാരിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ഡിസിജിഐ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
കൊറോണ വൈറസിന്റെ ഡെല്‍റ്റ, ബീറ്റ, എന്നീ വകഭേദങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ജോണ്സണ് ആന്റ് ജോണ്സണ് വാക്സിന് സാധിക്കുമെന്നാണ് ഈ വാക്സിന്റെ പഠനത്തില്‍ പറയുന്നത്. നിലവില്‍ കൊവാക്സിന്, കൊവിഷീല്‍ഡ്, സ്പുട്നിക്, മോഡേണ എന്നീ നാല് കൊറോണ പ്രതിരോധ വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. കൂടുതല്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ രാജ്യത്തെ കൊറോണ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നും മാന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: