കാബൂള്‍: അഫ്ഗാനില്‍ നിന്നു ദിനംപ്രതി താലിബാന് ഭീകരരുടെ കാട്ടാളത്വത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ മുഖം മറച്ച് പര്‍ദ്ദ ധരിക്കാത്തതിന് 21 കാരിയായ പെണ്‍കുട്ടിയെ താലിബാന് ഭീകരര്‍ വെടിവെച്ചു കൊന്നതായി അഫ്ഗാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാന് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം താലിബാന് കാട്ടാളുകള് ബല്‍ഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ നസീനീന്‍ എന്ന സ്ത്രീയെ കാറില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നു. കൊലയ്ക്കു കാരണം അവള് ഇസ്ലാമിക സിദ്ധാന്തം പാലിച്ചില്ല എന്നതായിരുന്നു. മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ പര്‍ദ്ദ ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് താലിബാന് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ കൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഭീകരസംഘടന പിന്‍വാങ്ങി. നസാനീന്റെ കൊലപാതകത്തില്‍ തന്റെ സംഘടനയ്ക്ക് പങ്കില്ലെന്ന് താലിബാന് വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനെ താലിബാന് ഭരിച്ച വര്‍ഷങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് പെണ്‍കുട്ടിയുടെ ഏറ്റവും പുതിയ കൊലപാതകം. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലിരുന്നപ്പോള്‍, താലിബാന് അവരുടെ സ്ത്രീവിരുദ്ധതയ്ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിയവരാണ്. സ്ത്രീകള്‍ മുഖവും ശരീരവും പൂര്‍ണമായി മറച്ചു സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായി. വീട്ടിലെ ആണുങ്ങള്‍ക്ക് ഒപ്പമല്ലാതെ സ്കൂളുകളിലോ ജോലിക്കോ പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഏതെങ്കിലും രത്തില്‍ സദാചാര വിരുദ്ധത ആരോപിക്കാല്‍ സ്ത്രീകളെ പരസ്യമായി മര്‍ദിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: