ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയില്‍ 65 കിലോ വിഭാഗത്തിലെ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പുനിയ്ക്ക് തോല്‍വി. ലോക ഒന്നാം നമ്പര്‍ ചാമ്പ്യന്‍ അസര്‍ബൈജാന്റെ ഹാജി അലിയെവാണായിരുന്നു ബജ്റംഗ് പുനിയയുടെ എതിരാളി. 12-5 നാണ് അലിയെവ് പുനിയെ തോല്‍പ്പിച്ചത്.
ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് പുനിയ സെമിയിലേയ്ക്ക് പ്രവേശനം നേടിയത്. നേരത്തെ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ കടന്നത്. ഹാജി അലിയെവ് റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: