തൊടുപുഴ: പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നടപ്പിലാക്കുമ്പോള്‍ ജില്ലയില്‍ ഒരു തദ്ദേശസ്ഥാപനത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണില്ല. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കിയാണ് ഇനി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ആലക്കോട് പഞ്ചായത്തിലാണ് ജില്ലയില്‍ ഏറ്റവുമധികം ഡബ്ല്യുഐപിആര്‍ ഉള്ളത്- 8.6. അറക്കുളം പഞ്ചായത്തിലും കൂടുതലാണ്- 6.06. ഇടമലക്കുടിയിലും വട്ടവടയിലും പൂജ്യമാണ്.
ഒരാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ചിട്ട് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡിലോ ഉള്ള ആകെ ജനസംഖ്യ കൊണ്ട് ഹരിക്കുന്നതാണ് ഡബ്ല്യുഐപിആര്‍.
ഇങ്ങനെ പത്തില്‍ കൂടുതല്‍ ഡബ്ല്യുഐപിആര്‍ ഉള്ള തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഇതിന്റെ പട്ടിക പ്രസിദ്ധീകരിക്കും. ഇത്തരത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തേണ്ട ഒരു തദ്ദേശസ്ഥാപനവും ജില്ലയിലില്ല.
പഞ്ചായത്തുകളും ഡബ്ല്യുഐപിആറും
കട്ടപ്പന- 1.66, കാമാക്ഷി- 1.56, മരിയാപുരം- 1.32, പീരുമേട്- 1.05, കൊക്കയാര്‍- 1.35, കുമളി- 1.14, വെള്ളിയാമറ്റം- 4.99, മണക്കാട്- 2.84, ഇടവെട്ടി- 2.66, കാന്തല്ലൂര്‍- 0.274, ഇടമലക്കുടി- 0, വട്ടവട- 0, കാഞ്ചിയാര്‍-1.59, വാഴത്തോപ്പ്- 1.11, പെരുവന്താനം- 1.85, വണ്ടിപ്പെരിയാര്‍- 0.83, കോടിക്കുളം- 2.39, രാജകുമാരി- 3.10, ഇരട്ടയാര്‍- 1.67, കരുണാപുരം- 1.61, രാജാക്കാട്- 0.72, ചിന്നക്കനാല്‍- 0.51, ശാന്തമ്പാറ- 1.66, പള്ളിവാസല്‍- 1.99, വെള്ളത്തൂവല്‍- 1.79, ആലക്കോട്- 8.60, ഉടുമ്പന്നൂര്‍- 1.34, മുട്ടം- 4.12, പുറപ്പുഴ- 2.87, ബൈസണ്‍വാലി- 0.14, ഉടുമ്പഞ്ചോല- 3.34, നെടുങ്കണ്ടം- 2.78, അയ്യപ്പന്‍കോവില്‍- 3.97, കൊന്നത്തടി- 2.57, കരിമണ്ണൂര്‍- 3.30, കുടയത്തൂര്‍- 5.19, മൂന്നാര്‍- 0.34, മാങ്കുളം- 2.39, ദേവികുളം- 0.59, കരിങ്കുന്നം- 1.44, തൊടുപുഴ- 3.72, ചക്കുപള്ളം- 2.82, പാമ്പാടുംപാറ- 2.03, വണ്ടന്മേട്- 0.78, സേനാപതി- 1.43, മറയൂര്‍- 2.01 , അടിമാലി- 3.38, കഞ്ഞിക്കുഴി- 2.90, വാത്തിക്കുടി- 2.24, ഏലപ്പാറ- 1.90, ഉപ്പുതറ- 3.08, കുമാരമംഗലം- 3.76, വണ്ണപ്പുറം- 2.87, അറക്കുളം- 6.06.
പ്രതികരിക്കാൻ ഇവിടെ എഴുതുക: