ന്യൂദല്‍ഹി: പഞ്ചാബ് സര്‍ക്കാര്‍ ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ പൊരുതി നേടിയ ഇന്ത്യന്‍ ടീമിലെ പഞ്ചാബികളായ കളിക്കാര്‍ക്ക് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചു.
പഞ്ചാബ് സ്‌പോര്‍ട്‌സ് മന്ത്രി റാണ ഗുര്‍മിത് സിംഗ് സോധിയാണ് ഒരു കോടിയുടെ വാഗ്ദാനം പ്രഖ്യാപിച്ചത്. വെങ്കലമെഡല്‍ പോരാട്ടത്തില്‍ ജര്‍മ്മനിയെ 5-4നാണ് ഇന്ത്യ തോല്‍പിച്ചത്.
അതേ സമയം ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഗോളിയും ക്യാപ്റ്റനുമായി ശ്രീജേഷിന് ഇതുവരെ കേരളസര്‍ക്കാര്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതാണ് കേരളം. അതേ സമയം കേരളത്തിലെ ഹോക്കി അസോസിയേഷന്‍ ആകെ പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം മാത്രമാണ്. കേരളത്തിന്റെ കായികമന്ത്രി വി. അബ്ദുറഹിമാനും സമ്മാനമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയും ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക