തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണച്ചട്ടപ്രകാരം ഒരു തവണയെങ്കിലും കോവിഡ് വാക്സിന് കുത്തിവെയ്പെടുത്തവര്‍ക്ക് മാത്രമേ കടയില്‍ പോകാന്‍ കഴിയൂ. അങ്ങിനെയെങ്കില്‍ കേരളത്തില്‍ 57 ശതമാനം പേര്‍ക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോകാന്‍ കഴിയില്ലെന്ന് പറയുന്നു.
കേരളത്തില്‍ ആദ്യഡോസ് വാക്സിന് സ്വീകരിച്ചത് 43 ശതമാനം പേര് മാത്രമാണ്. മലപ്പുറം ജില്ലയില്‍ പുതിയ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണപ്രകാരം 72 ശതമാനം പേര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാന്‍ കഴിയില്ല. കാരണം ഇവിടെ 28 ശതമാനം പേര്‍ക്ക് മാത്രമേ ആദ്യ ഡോസ് വാക്സിന് കിട്ടിയിട്ടുള്ളൂ.
പാലക്കാട് ജില്ലയില്‍ 64 ശതമാനം പേര് കടയ്ക്ക് പുറത്ത് നില്‍ക്കേണ്ടി വരും. ഇവിടെ വാക്സിന് ഡോസ് ലഭിച്ചത് 36 ശതമാനം പേര്‍ക്ക് മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത് പത്തനംതിട്ടയിലും വയനാട്ടിലുമാണ്-62 ശതമാനം പേര്. ഇവിടെ 38 ശതമാനം പേര്‍ക്ക് കട സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകില്ല. ഏറണാകുളം ജില്ലയിലും 50 ശതമാനത്തിന് മുകളില്‍ പേര് ആദ്യ വാക്സിന് നേടിയിട്ടുള്ളവരാണ്.
മൊത്തത്തിലുള്ള കണക്കെടുത്താല്‍ 1.47 കോടി പേര് മാത്രമാണ് ഒന്നാം ഡോസ് എടുത്തിട്ടുള്ളത്. 3.46 കോടിയാണ് കേരളത്തിലെ ജനസംഖ്യ. ഇത് കണക്കിലെടുത്താല്‍ ഏകദേശം രണ്ട് കോടി പേര്‍ക്ക് പുതിയ കോവിഡ് നിയന്ത്രണച്ചട്ടപ്രകാരം കടയില്‍ പോകാന്‍ അനുവാദമില്ല.
കോവിഡ് നിയന്ത്രണച്ചട്ടം മാറ്റില്ലെന്ന പിടിവാശിയിലാണെന്നാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കടക്കാരും ജനങ്ങളും ഏകസ്വരത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: