സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയെ തകര്‍ത്തുകൊണ്ട് നടത്തിയ ഏറ്റവും കൊടിയ വഞ്ചനയുടെയും ചതിയുടെ രാഷ്ട്രീയ ചരിത്രമായിരുന്നു കാശ്മീരിനു പറയാനുണ്ടായിരുന്നത്.ഇന്ത്യയിലെ മുഴുവന്‍ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ലയിച്ചപ്പോഴും ഭാരതത്തിന്റെ ശത്രുരാജ്യത്തിന്റെ ഇംഗിതാനുസരണം കാശ്മീ രികളെ കൊലക്ക് കൊടുത്ത് അതിന്റെ സൗന്ദര്യവും സമ്പത്തും എല്ലാം കൊള്ള ചെയ്തവരാണ് നെഹ്റു അടക്കമുള്ളവരെന്ന് കാശ്മീരി ജനത തിരിച്ചറിഞ്ഞു തുടങ്ങി്.
രാജ്യത്തെ മറ്റ് സ്ഥലങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ഈ പ്രദേശം മാത്രം മഹാരാജാ ഹരിസിങ്ങിന്റെ കാലത്തേതുപോലെ നില്ക്കുന്ന ഒരവസ്ഥയിലായിരുന്നു രണ്ടു വര്‍ഷം മുന്‍പു വരെ കാശ്മീര്‍.അവിടെ എല്ലാം ജന്മിത്വമാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. അതില്‍ പ്രധാന പങ്ക് ഷേക്ക് അബ്ദുള്ള കുടുംബവും അവരോട് ബന്ധപ്പെട്ടവരുമാണ്. അതില്‍ നിന്നും ജനങ്ങള്‍ ഒരു മോചനം ആഗ്രഹിച്ചതില്‍ നിന്നാണ് മുഫ്ത്തി മുഹമ്മദ് സൈദു മുതല്‍ മെഹ്ബൂബ മുഫ്തിയും ഗുലാം നബി ആസാദും വരെയുള്ളവരെ കാശ്മീരി ജനത വളര്‍ത്തിയത്. പക്ഷെ അവരെല്ലാം പുത്തന്‍ ജന്മിമാരും ഭൂപ്രമാണിമാരും നാട്ടുരാജാക്കന്മാരുമായി മാറുകയാണ് ഉണ്ടായത്. രാഷ്ട്രീയ ഭരണ വ്യവസ്ഥയുടെ നട്ടെല്ല് തന്നെ അവിടെയുള്ള ജന്മിത്വ വ്യവസ്ഥയാണ്. ചട്ടങ്ങളൊ നിയന്ത്രണങ്ങളൊ നിയമങ്ങളൊ അവര്‍ പാലിക്കപ്പെട്ടച്ചില്ല
ജമ്മുകാശ്മീരിനെ സംബന്ധിച്ച് 80 ശതമാനവും പ്രവര്‍ത്തിക്കുന്നത് കേന്ദ്രഫണ്ട് ഉപയോഗിച്ചാണ്. പ്രതിമാസം 2000 കോടി രൂപയാണ് സംസ്ഥാന വരുമാനം. അതില്‍ ആയിരം കോടി രൂപ സംസ്ഥാന റവന്യൂവും ആയിരം കോടി രൂപ കേന്ദ്രം നല്കുന്ന നികുതി വിഹിതവുമാണ്. എന്നാല്‍ ഈ സമയത്തുതന്നെ സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റ് ഒരു ലക്ഷം കോടിക്ക് മുകളിലുമായിരുന്നു. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ വരുമാനം 10000 മുതല്‍ 12000 കോടി വരെ മാത്രമായിരിക്കുമ്പോഴാണ് ഇത്തരം ബജറ്റുകള്‍ കൊണ്ട് രാജ്യത്തെ പണം കൊള്ളയടിക്കാന്‍ കാശ്മീരിലെ സര്‍ക്കാരുകള്‍ തയ്യാറായിരുന്നത് ഒരു നഗ്ന സത്യമാണ്.
പദ്ധതികളുടെ നിര്‍വ്വഹണത്തിലും ജമ്മുകാശ്മീര്‍ വളരെ പിന്നിലായിരുന്നു. അഞ്ചു മുതല്‍ പന്ത്രണ്ട് വരെ വര്‍ഷങ്ങളെടുത്താണ് പല പദ്ധതികളും പൂര്‍ത്തീകരിച്ചിരുന്നത്. കഴിഞ്ഞ 26 വര്‍ഷമായി ഝലം നദിക്ക് കുറുകെ ഒരു പാലം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ബാറാമുള്ളയുടെ മുഖച്ഛായ മാറ്റാനും സൈനിക നീക്കം വേഗത്തിലാക്കാനും ഈ പാലം പ്രയോജനപ്രദമാകുമെന്നതിനാലാണൊ എന്നറിയില്ല. പാലത്തിന്റെ നിര്‍മ്മാണം പാതിവഴിയിലാവുകയും എല്ലാ പദ്ധതികളും അഴിമതി ചെയ്യാനും സര്‍ക്കാര്‍ പണം കട്ടുമുടിക്കാനുള്ള അവസരങ്ങളാക്കി മാറ്റാനും തീവ്രവാദികള്‍ക്ക് തഴച്ചുവളരാനും ഒളിഞ്ഞിരിക്കാനും ഉള്ള ഒരു സുരക്ഷിത താവളമാക്കി മാറ്റാനും മാത്രമാണ് ഭരണകൂടങ്ങള്‍ കാശ്മീരിനെ ഉപയോഗിച്ചുവന്നിരുന്നത്.
ഇത്തരം ദുരവസ്ഥയിലാണ് 370ാദം വകുപ്പ്് എടുത്തുകളഞ്ഞ് ഭരണസംവിധാനം പുനരുജ്ജീവിക്കാന്‍ തുടങ്ങിയത്.. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞില്ലായിരുന്നുവെങ്കില്‍ സംസ്ഥാനം നിശ്ചയമായും സാമ്പത്തികമായും ഭരണപരമായും തകര്‍ന്ന് തരിപ്പണമാകുമായിരുന്നുവെന്നതാണ് ചരിത്രവസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: