തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തിലെ തുടര്‍ന്ന് സംസ്ഥാന സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകും വഴി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ രക്തസമ്മര്‍ദ്ദം കൂടിയതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമായതോടെ മന്ത്രി ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: