പത്തനംതിട്ട: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. റാന്നി-പെരുനാട് മാമ്പാറ മുബാറക് മന്‍സിലില്‍ അജ്മല്‍ (21) നെയാണ് പോക്‌സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഒ എ.ആര്‍. ലീലാമ്മയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീടുമായി അടുത്തിടപഴുകിയിരുന്ന അജ്മല്‍ ഡിവൈഎഫ്‌ഐ കിഴക്കേ മാമ്പാറ യൂണിറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. സഹോദരനുമായുള്ള സൗഹ്യദം മുതലെടുത്താണ് പെണ്‍കുട്ടിയെ വലയില്‍ വീഴ്‌ത്തിയത്. പിന്നീട് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതായി അറിയുന്നു.
വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് യുവാവിനെ താക്കീത് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ദൂരെയുള്ള ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയും യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതും വീട്ടുകാര്‍ അറിഞ്ഞു. പെണ്‍കുട്ടിയെ തിരികെ എത്തിച്ചില്ലെങ്കില്‍ ഇരുവരുടെയും സ്വകാര്യ ദ്യശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിമുഴക്കി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: