സര്‍ക്കാരും സ്ഥാപന ഉടമകളും ഒത്തുകളിച്ച് തൊഴിലാളികളെ ചതിക്കുന്ന ചരിത്രമാണ് കലവൂര്‍ എക്സല്‍ ഗ്ലാസസിന് പറയാനുള്ളത്. കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനം നടപ്പാക്കാതെ തൊഴിലാളികളെ കബളിപ്പിക്കുന്നു. ഫര്‍ണസ് തകരാര്‍ പരിഹരിക്കാന്‍ നിര്‍ത്തിയ സ്ഥാപനം 2012 ഡിസംബര്‍ 12 ഓടെ അടച്ച് പൂട്ടുകയായിരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെഎസ്ഐഡിസി, കെഎഫ്സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന്കോടിക്കണക്കിന് രൂപ വായ്പ എടുത്തിട്ട് ഒരു ഇന്‍സ്റ്റാള്‍മെന്റ് പോലും സ്ഥാപനം പ്രവര്‍ത്തിച്ച കാലയളവില്‍ തിരിച്ചടച്ചില്ല. തൊഴിലാളികളെയും സര്‍ക്കാരിനെയും കബിളിപ്പിച്ച് ആസ്തികള്‍ വിറ്റ് കൊണ്ടുപോകാനുള്ള സൊമാനിയ ഗ്രൂപ്പ് മാനേജ്മെന്റിന്റെ ശ്രമം തൊഴിലാളികളുടെ നിയമപരവും അല്ലാത്തതുമായ ഇടപെടല്‍ മൂലം തടസപ്പെട്ടിരിക്കുകയാണ്.99. 45 കോടി ആദ്യ ലേല തുകയായ് നിശ്ചയിച്ചിരുന്നത് പിന്നീട് പത്ത് കോടിയോളം കുറച്ചു. ആറ് തവണ ലേലം നടത്തി. ഇപ്പോള്‍ പതിനൊന്ന് കോടിയോളം രൂപ വിലമതിക്കുന്ന കുപ്പികള്‍ കടത്തി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് ആക്ഷേപം. സ്ഥാപനം പൂട്ടുമ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികളില്‍ ഇരുപതിനടുത്ത് തൊഴിലാളികള്‍ ഒരാനുകൂല്യവും വാങ്ങാനാവാതെ മരിച്ചു. 200 ലധികം തൊഴിലാളികള്‍ 58 വയസ്സ് കഴിഞ്ഞവരാണ്. തൊഴിലാളികളുടെ ഏക പ്രതിക്ഷ സര്‍ക്കാരിലാണെങ്കിലും സര്‍ക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊടുത്ത ലോണുകള്‍, ടാക്സ് കുടിശ്ശിക, വൈദ്യൂതി കുടിശ്ശിക എന്നി ഇനത്തില്‍ ലഭിക്കാനുള്ള പണം മുതല്‍ കൂട്ടാക്കി സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഫാക്ടറി വില്‍ക്കാനുള്ള ഇ-ലേല നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇതുസംബന്ധിച്ച് കള്ളക്കളികളും ദുരൂഹതയുമുണ്ടെന്ന് തൊഴിലാളികള്‍ ആക്ഷേപിക്കുന്നു. ഫാക്ടറിസ്വത്തുക്കളുടെ ആകെവിലയായി 99.45 കോടിരൂപയാണ് ഇ-ലേല അറിയിപ്പില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍, യഥാര്‍ഥ ആസ്തിമൂല്യം 250 കോടിയോളം വരുമെന്ന് ജീവനക്കാര്‍ പറയുന്നു.എക്സല്‍ ഗ്ളാസസ് പൂട്ടിയതുസംബന്ധിച്ച് തൊഴില്‍വകുപ്പ് ആശയക്കുഴപ്പമുണ്ടാക്കുന്ന മറുപടിനല്‍കിയതും സംശയത്തിനിടയാക്കുന്നു. ഫാക്ടറി പൂട്ടുന്നതിനുമുന്‍പ് മാനേജ്മെന്റ് ലോക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നോ എന്നചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് തൊഴില്‍വകുപ്പിനുള്ളത്. വിവരാവകാശപ്രകാരം ചോദ്യം ഉന്നയിച്ചപ്പോഴാണ് ഇത്തരത്തില്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ കിട്ടിയത്. മാനേജ്മെന്റ് ലേബര്‍ഓഫീസില്‍ ലോക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അനുമതി നല്‍കിയില്ലെന്നുമാണ് ആദ്യം ലഭിച്ച മറുപടി. കമ്പനി 2012-ല്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്ഥാപനം പൂട്ടാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും പിന്നീട് നല്കിയ മറുപടിയില്‍ ലേബര്‍ഓഫീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: