കൈനകരി: കേന്ദ്രം നല്കുന്ന വാക്സിന് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ ആരോപിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദിനെ അറസ്റ്റ് ചെയ്യാത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് മെമ്പര്‍ സി. എല്‍ ലെജുമോന്‍ പഞ്ചായത്ത് ഓഫീസ് കവാടത്തില്‍ നടത്തുന്ന സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയിയിരുന്നു അദ്ദേഹം.
സിപിഎം നേതാക്കളുടെ ആജ്ഞക്ക് വഴങ്ങാത്ത ആരോഗ്യ പ്രവര്‍ത്തകരെ കൈനകരിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു നീയമ നടപടി നേരിടമെന്ന് ഗോപകുമാര്‍ ആവശ്യപ്പെട്ടു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. കെ റോയിമോന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി കെ വാസുദേവന്‍. ജില്ലാ വൈസ് പ്രസിഡന്റ് എല്‍. പി ജയചന്ദ്രന്, കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഡി. സുബാഷ്, എം. ആര് സജീവ്, സുബാഷ് പറമ്പിശേരി, എന്‍. വി നാരായണ്‍ദാസ്, ആര്. സുരേഷ്, ആര് പി സുരേഷ്, പി. ആര് മനോജ്, രമ്യാ കണ്ണപ്പന്, ശാലിനി സുനീഷ്, പുരുഷോത്തമന് നായര്‍ മാത്യൂസ് തെക്കേപ്പറമ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: