തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ഇനിമുതല്‍ ഞായറാഴ്ച മാത്രമായിരിക്കും ലോക്ഡൗണ്‍. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ മാറ്റി ആയിരത്തില്‍ എത്രപേര്‍ക്ക് രോഗം എന്ന് വിലയിരുത്തിയാകും നടപടി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
രോഗവ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടത്.
1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് ഒരാഴ്ച രോഗമുണ്ടായാല്‍ അവിടെ ട്രിപ്പില്‍ ലോക്ക്ഡൗണാകും. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് എത്താം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാമെന്നും മന്ത്രി അറിയിച്ചു.
കടകള്‍ തുറക്കുന്നതിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസവും രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെല കടകള്‍ തുറക്കാവുന്നതാണ്. ട്രിപ്പില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങൡ ഒഴിയുള്ള ഇടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
സ്വാതന്ത്ര്യം ദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: