തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗ തീവ്രതയില്‍ കുറവ് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയില്‍ ഏറെയും കേരളത്തിലാണ്. ഇതിനെ തുടര്‍ന്ന് കേന്ദ്രസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഈ മറുപടി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ മാത്രം 23,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ രോഗവ്യാപനത്തിന്റെ ശക്തി വര്‍ധിക്കുന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തിയത്.
അതേസമയം സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ ഏതെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് വീണ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ കണക്കുകൡ വൈരുദ്ധ്യമുള്ളതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അത് പുനപരിശോധിക്കും. ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്ഥാനങ്ങളുടേയും കോവിഡ് മരണ നിരക്കുകള്‍ ഇതുവരെ താരതമ്യം ചെയ്തിട്ടില്ല.
2020 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുളള മരണങ്ങള് പരിശോധിച്ചു വരികയാണ്. കോവിഡ് ചികിത്സയില്‍ ഇരിക്കേ മരിച്ചാല്‍ അങ്ങനെ തന്നെ രേഖപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയില്‍ അറിയിച്ചു. അതിനിടെ രാജ്യത്തെന കോവിഡ് മരണസംഖ്യ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് ശരിയാണോയെന്ന് പുന പരിശോധിക്കാനാണ് കേന്ദ്ര തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: