കാലടി: കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭക മന്ത്രാലയത്തില്‍ നിന്ന് ബിസിനസ് ഇന്‍ക്യൂബേറ്റര്‍ തുടങ്ങാനുള്ള അനുമതി കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിക്ക് ലഭിച്ചു.
ഇന്‍ക്യുബേറ്റര്‍ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാനും നിലവിലുള്ളവ വിപുലമാക്കുവാനും യന്ത്രസാമഗ്രികള്‍ വാങ്ങുവാനുമായി ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. നൂതന ബിസിനസ് ആശയങ്ങള്‍ വികസിപ്പിച്ചു സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ തുടങ്ങാനുള്ള പ്രാരംഭ മൂലധനമായി ഒരു കോടി രൂപ വരെയുള്ള ഗ്രാന്റും ഇതുവഴി ലഭ്യമാകും. ഇത് കൂടാതെ കുട്ടികളുടെയും അധ്യാപകരുടെയും നൂതന ആശയങ്ങള്‍ വികസിപ്പിച്ചു പ്രാവര്‍ത്തികമാക്കാന്‍ 15 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും ഇതുവഴി ലഭിക്കും.
നിരവധി പുതിയ സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് ആദിശങ്കര ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രൊഫസര്‍ സി. പി. ജയശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: