ഗാസ: ഹമാസ് തീവ്രവാദികളുടെ രാഷ്ട്രീയ കാര്യ മേധാവിയായി ഇസ്മായില്‍ ഹനിയ(58) തിരഞ്ഞെടുത്തു. 2017 മുതല്‍ ഹമാസ് മേധാവിയായിരുന്ന ഹനിയയെ നാലുവര്‍ഷത്തേക്കാണ് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുത്തത്. ഇസ്രയേലിന്റെ ചാര സംഘടനായായ മൊസാദിനെ ഭയന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി തുര്‍ക്കിയിലും ഖത്തറിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയാണ്.
കഴിഞ്ഞ മേയ് മാസത്തില്‍ ഇസ്രയേലിനെതിരെ റോക്കറ്റുകള്‍ അയക്കാന്‍ നേതൃത്യം നല്‍കിയത് ഇസ്മായില്‍ ഹനിയയായിരുന്നു. തുടര്‍ന്ന് ഇദേഹത്തിന്റെ തല തകര്‍ക്കുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇസ്മായില്‍ ഹനിയ വീണ്ടും ഒളിവില്‍ പോയത്. 2006ല്‍ ഫലസ്തീന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നേതൃത്വം നല്‍കിയത് ഹനിയയാണ്. ഇസ്രയേലുമായുണ്ടായ അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേര്‍ന്നത് ഹനിയയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗാസയിലെ ഭീകരരുമായുള്ള 11 ദിവസം നീണ്ട സംഘര്‍ഷത്തിനുശേഷം എത്തിച്ചേര്‍ന്ന ധാരണ ഹമാസ് ലംഘിച്ചാല്‍ ഇസ്രയേലിന്റെ പ്രതികരണം വളരെ ശക്തമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: