ഇസ്ലാമാബാദ്: കൊറോണയും ആഭ്യന്തരപ്രശ്നങ്ങളും മൂലം വലയുന്ന പാക്കിസ്ഥാന് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അടക്കം വാടകയ്ക്ക് നല്കാന് ഒരുങ്ങി പാക്ക് ഭരണകൂടം. പാക് പ്രധാനമന്ത്രിയുടെ ഇസ്ലാമാബാദിലെ വസതിയാണ് വാടകയ്ക്ക് നല്‍കുന്നത്. പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കുന്നതിനായി കോടികള്‍ ചിലവാകുന്നതിനാലാണ് പുതിയ തീരുമാനം. ഇതോടെ ഇസ്ലാമാബാദിലെ വസതി ഇമ്രാന് ഖാന് ഉടന്‍ ഒഴിയുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് പട്ടിണി വ്യാപിക്കുന്നതിനാല്‍ ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്കാന് പാക്ക് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വസതികള്‍ ലേലം ചെയ്യാനാണ് ഉദേശിക്കുന്നത്. 2019-ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹചടങ്ങിന് വാടകയ്ക്ക് നല്‍കിയിരുന്നു.
ലാഹോറിലെയും കറാച്ചിയിലെയും വസതികളാണ് വാടകയ്ക്ക് ആദ്യപിടിയായി വാടകയ്ക്ക് നല്‍കുന്നത്. ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്ന് ഇമ്രാന്ഖാന് വ്യക്തമാക്കിയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായുളള പദ്ധതികള്‍ക്ക് വേണ്ട ധനസഹായത്തിനായി ചൈനയെയാണ് പാകിസ്താന് പ്രധാനമായി ആശ്രയിച്ചിരുന്നത്. കൊറോണ പിടിമുറിക്കിയപ്പോള് ചൈനയുടെ സഹായത്തില്‍ കുറവ് വന്നതാണ് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: