മലപ്പുറം: പട്രോളിംഗിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി കൊണ്ടുപോയ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ബൈക്കിന്റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽ പെട്ട മലപ്പുറം ട്രാഫിക് എസ് ഐ ഇന്ദു റാണിയാണ് ബൈക്ക് ഉടമയുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയത്.
നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെ പിഴയടക്കാൻ എഴുതി നൽകി എസ്.ഐ.ഫോൺ തിരിച്ചു നൽകിയത്. ഇതിനിടയിൽ നാട്ടുകാർ പോലീസിനെതിരെ പ്രതികരിക്കുന്നത് ചിലർ മൊബൈൽ ഫോണിൽ പകർത്തി. ദ്യശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഒന്‍പത് മാസം ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും എസ് ഐ ഫോണ്‍ നല്‍കിയില്ലെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
മൊബൈല്‍ പിടിച്ചുവാങ്ങുന്നത് എന്ത് അധികാരത്തിലാണെന്നും വീഡിയോയില്‍ നാട്ടുകാര്‍ ചോദിക്കുന്നു. പിഴയടയ്‌ക്കൂവെന്ന് പൊലീസ് പറഞ്ഞതോടെ പിഴ കോടതിയില്‍ അടച്ചോളാമെന്ന് യുവാവ് മറുപടി നല്‍കി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പൊലീസ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: