കൊല്ലം: കൊല്ലം ബൈപ്പാസ് ഉള്‍പ്പെടുന്ന കാവനാട് മുതല്‍ മേവറം വരെയുള്ള ദേശീയപാത 66, സര്‍വീസ് റോഡ് ഉള്‍പ്പെടെ ആറുവരിയാക്കാന്‍ കേന്ദ്രതീരുമാനം. നാഷണല്‍ ഹൈവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് യോഗം ചേര്‍ന്നു.
വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൈപ്പാസില്‍ ഉള്‍പ്പെട്ട അയത്തില്‍ റോഡില്‍ ഓവര്‍ബ്രിഡ്ജും കല്ലുംതാഴത്ത് അടിപ്പാതയും നിര്‍മിക്കും. ബൈപ്പാസിലെ നിത്യ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും ശാശ്വതമായ പരിഹരമുണ്ടാക്കുന്ന വിധമാണ് രൂപകല്പന. 31.25 കിലോമീറ്റര്‍ ദൂരത്തില്‍ കാവനാട് മുതല്‍ കടമ്പാട്ടുകോണം വരെ ബൈപ്പാസ് ഉള്‍പ്പെടുന്ന ഭാഗം ഒറ്റ റീച്ചായാണ് പദ്ധതിയില്‍ വരുന്നത്. ആര്യങ്കാവ്, തെന്മല, ഇടമണ്‍, കുളത്തൂപ്പുഴ, പത്തടി, ചടയമംഗലം, കടമ്പാട്ടുകോണം റോഡിന്റെ സര്‍വെ നടപടികള്‍ പുരോഗമിക്കുകയാണ്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനും സംബന്ധിച്ചു. ടൈറ്റാനിയം ജംഗ്ഷന്-തേവലക്കര-അടൂര്‍ പുതിയ ദേശീയപാത 183 എയുടെ വികസനം സാധ്യമാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് യോഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: