കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. 32 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാറും, നസീറും ഇവരുടെ അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
ക്രെയിന്‍ സര്‍വീസ് സ്ഥാപനം നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കില്‍ നിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നിരവധിയാളുകള്‍ക്കാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. സര്‍ക്കാര്‍ സഹായം നല്‍കുകയോ ശാസ്ത്രീയമായ രീതിയില്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമമുണ്ടാവുകയോ ചെയ്തില്ലെങ്കില്‍ ഗുരുതര വിപത്തിലേയ്ക്ക് നീങ്ങുമെന്നതിന്റെ സൂചനയാണ് ഇത്തരം ആത്മഹത്യകള്‍.
ലോണ്‍ തിരിച്ചടവ്, ചികിത്സ, വിദ്യാഭ്യാസം ഇങ്ങനെ നിരവധികാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: