ചേര്‍ത്തല: വിദ്യാര്‍ഥിക്ക് പഠനാവശ്യവുമായി ബന്ധപ്പെട്ട് കണക്ഷന് നല്കാന് പോയ ടെലികോം ജീവനക്കാര്‍ക്ക് പോലീസിന്റെ വക പെറ്റി കേസ്. ടെലിഫോണ്‍ സര്‍വീസ് അവശ്യമേഖലയില് ഉള്‍പ്പെടുത്തിയിട്ടുള്ള വിവരം പോലീസിനെ ധരിപ്പിച്ചെങ്കിലും അത് ഉള്‍കൊള്ളാതെ ചേര്‍ത്തല എസ്ഐ കെ.പി അഖില്‍ ഇവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കി.
ചേര്‍ത്തല കാളികുളം ജങ്ഷന് കിഴക്ക് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇവിടെയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് റേഞ്ചിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ പുതിയ കണക്ഷന് സഹായം ചോദിച്ചു. ഇതനുസരിച്ച് വിദ്യാര്‍ത്ഥിക്ക് പുതിയ കണക്ഷന് നല്‍കുന്നതിനായി എത്തിയ ജീവനക്കാരെയാണ് പോലീസ് ശിക്ഷിച്ചത്.
ടെലികോം ജീവനക്കാര്‍ ഇത് ആദ്യത്തെ സംഭവമാണെന്നും മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും അത് ചെവിക്കൊള്ളാതെ പിഴ ഈടാക്കുകയായിരുന്നു. പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ടെലികോം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: