നെടുങ്കണ്ടം: ജന്മഭൂമിയുടെ വാര്‍ത്ത ഫേസ്ബുക്കില്‍ ഇട്ടതിന്റെ പേരില്‍ തര്‍ക്കം, നെടുങ്കണ്ടത്ത് സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. തോവളപ്പടി ശാഖാ കാര്യവാഹ് തൈക്കേരി പ്രകാശിനാണ് സാരമായ പരിക്ക് പറ്റിയത്. മുഖത്തും കൈയ്ക്കും കാലിനും ഗുരുതരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാത്രി 9.45ഓടെ തോവാളപ്പടിയില്‍ വെച്ച് മരകായുധങ്ങളുമായെത്തി പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തകര്‍ത്ത ശേഷമാണ് അക്രമം നടത്തിയത്. മൂന്ന് ബൈക്കിലായി ആറംഗ സംഘമാണ് എത്തിയത്. വാഹനം തടഞ്ഞ ഉടനെ മുന്‍വശത്തെ ഗ്ലാസ് കമ്പിവടിക്ക് അടിച്ച് തകര്‍ത്തു. പിന്നാലെ മുഖത്തിനും കൈയ്ക്കും വെട്ടി. ഇടിക്കട്ടപോലുള്ള ആയുധംകൊണ്ട് മുഖത്ത് ഇടിയുമേറ്റിട്ടുണ്ട്. മേസ്തിരി പണിക്കാരനായ പ്രകാശം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ സംഭവം.
നെടുങ്കണ്ടം പതിനൊന്നാം വാര്‍ഡ് വനിതാ മെമ്പര്‍ വാക്സിന് വിതരണം രാഷ്ട്രീയം നേട്ടത്തിനായി ഉപയോഗിക്കുന്നതായി കാട്ടി ജന്മഭൂമി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. സ്വന്തം സീല്‍ പതിച്ച് ടോക്കണ്‍ നല്‍കിയാണ് 60 വയസ് കഴിഞ്ഞ ഇഷ്ടക്കാരെ ഇവര്‍ പിന്‍വാതില്‍ വഴി തിരുകി കയറ്റിയത്.
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം. എഫ്ബിയില്‍ പങ്കുവെച്ചതിനെ ചൊല്ലി നെടുങ്കണ്ടം മേഖലയില്‍ ഇന്നലെ വലിയ ചര്‍ച്ച നടന്നിരുന്നു. ഫേസ്ബുക്ക് കമന്റുകളില്‍ വ്യാപകമായി പ്രതിഷേധവുമായി സിപിഎം അണികളെത്തിയെങ്കിലും പുറമെ നിന്നടക്കം ഇവര്‍ക്ക് സാമൂഹ്യമാധ്യമത്തില്‍ ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നു. ഇതാണ് പ്രകോപനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: