ന്യൂദല്‍ഹി: ജൂലായ് മാസത്തിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇത് സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ സൂചനയാണെന്നും ധനമന്ത്രി.
‘രണ്ടാം തരംഗത്തിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് വരുമാനം കൂടിയത്. വരുംമാസങ്ങളിലും ഈ വര്‍ധിച്ച ജിഎസ്ടി വരുമാനം തുടരുമെന്ന് കരുതുന്നു,’ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
ജൂലായിലെ വരുമാനം 1.16ലക്ഷം കോടി രൂപയാണ്. ജൂലായ് 1 മുതല്‍ 31വരെ ജിഎസ്ടിആര്‍-3ബി വഴി കിട്ടിയ വരുമാനമാണിത്. ഇറക്കുമതി സെസും ഐജിഎസ്ടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 ജൂലായിലെ ജിഎസ്ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 33ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: