ടോക്യോ: നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിമ്പിക്സ് സെമി ഫൈനലില്‍ ഇടംനേടി. ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ മുട്ടുകുത്തിച്ച് ഇന്ത്യ സെമി ഫൈനലില്‍ കടന്നത്. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 3-1 നാണ് ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്. സെമിയില്‍ കരുത്തരായ ബെല്‍ജിയം ഇന്ത്യയുടെ എതിരാളികള്‍. ബ്രിട്ടന് നിലയുറപ്പിക്കുംമുന്‍പേ ഗോളുമായാണ് ഇന്ത്യ മത്സരത്തിന് തുടക്കം കുറിച്ചത്. ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിംഗ് ഇന്ത്യക്ക് ലീഡ് ഒരുക്കി.
9-ാം മിനിറ്റില്‍ ഗുര്‍ജന്ദ് സിംഗും ലക്ഷ്യം കണ്ടതോടെ സ്കോര്‍: 2-0. 46-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി വാര്‍ഡ് ബ്രിട്ടനായി ഒരു ഗോള്‍ മടക്കി. എന്നാല്‍ 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗ് ഗോള്‍ വല ചലിപ്പിച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. വനിതാ ഹോക്കിയിലും ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മലയാളി ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് തുണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: