തിരുവനന്തപുരം: ബക്രീദ് ആഘോഷിക്കാന്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മൂന്ന് ദിവസം ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ ഓണോഘോഷം പാടില്ലെന്ന ഉപദേശിക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി ദേശീയ നേതാവ് അമിത് മാളവ്യ.
ഓണാഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടം പാടില്ലെന്നും പരിപാടികള്‍ ഒഴിവാക്കണമെന്നും ജനങ്ങളോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നല്കുന്ന ഉപദേശത്തെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മതേതരത്വത്തെ കാറ്റില്‍പറത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈദ് ആഘോഷങ്ങള്‍ക്ക് എല്ലാ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊടുത്തു. ഇതോടെ കഴിഞ്ഞ ഏതാനും നാളുകളായി കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തില്‍ മുന്‍പന്തിയിലെത്തി. സുപ്രീംകോടതിയുള്‍പ്പെടെ എല്ലാ ജാഗ്രതകളെയും വെല്ലുവിളിച്ച് ജൂലൈ 18 മുതല്‍ 20 വരെ ഇടത് സര്‍ക്കാര്‍ ഈദാഘോഷങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഇളവ് നല്കി. എന്നാല്‍ ഓണത്തിന് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.
ഇതാണ് കേരളാമോഡല്‍ മതേതരത്വം എന്നും അമിത് മാളവ്യ ട്വിറ്ററില്‍ കുറ്റപ്പെടുത്തുന്നു. ‘ആരോഗ്യകാര്യത്തിലെ അടിയന്തരാവസ്ഥ പോലും വോട്ട് ബാങ്കിന് വേണ്ടി മതത്തിന്റെ ലെന്‍സിലൂടെ കാണുകയാണ്….അങ്ങേയറ്റം ജുഗുപ്സാവഹം,’ – അമിത് മാളവ്യയുടെ ട്വീറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: