കശ്മീര്‍: തീവ്രവാദത്തിനുള്ള ധനസഹായം നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 14 ഇടങ്ങളില്‍ പല സംഘങ്ങളായി തിരിഞ്ഞ് എന്‍ഐഎ റെയ്ഡ് തുടങ്ങി. ലഷ്‌കര്‍ ഇ മുസ്തഫയുടെ തലവന്‍ ഹിദായത്തുള്ള മാലിക്കിനെ ചോദ്യം ചെയ്തതില്‍ നിന്നും ജമ്മുവിലെ നര്‍വാളില്‍ നിന്നും ഏഴ് കിലോ കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലുള്‍പ്പെട്ടവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഷോപിയാന്‍, അനന്ത് നാഗ്, ജമ്മു എന്നീ ജില്ലകളിലെ 14 കേന്ദ്രങ്ങളിലായാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഷോപിയാനില്‍ ആറിടത്തും അനന്ത്നാഗില്‍ നാലിടത്തും ബനിഹാളില്‍ രണ്ടിടത്തും ജമ്മുവിലെ സുന്‍ജുവാനില്‍ രണ്ടിടത്തും റെയ്ഡ് നടക്കുന്നു. നിര്‍ണ്ണായകതെളിവുകള്‍ ലഭിച്ചശേഷമാണ് റെയ്ഡ് തുടങ്ങിയത്.
ജൂണ്‍ 27ന് ജമ്മുവിലെ നര്‍വാളില്‍ നിന്നും ഏഴ് കിലോ കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഷോപിയാനിലെയും ബനിവാളിലെയും സ്വദേശികളായ നദീം അയൂബ് റത്താര്‍, താലിബ് ഉര്‍ റെഹ്മാന്‍ എന്നിവരെയാണ് പിടികൂടിയത്. ജമ്മുവിലെ അതീവസുരക്ഷമേഖലയിലുള്ള വ്യോമസേനാകേന്ദ്രത്തില്‍ രണ്ട് സ്‌ഫോടനം നടന്നതിന് തൊട്ട് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്. നദീമിനെ ചോദ്യം ചെയ്തതില്‍ നിന്നും വേറെ രണ്ട് തീവ്രവാദികളെക്കുറിച്ച് വിവരം ലഭിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്നാണ് ജമ്മുവിലെ ചില ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് മനസ്സിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ കേസ് എന്‍ ഐഎയ്‌ക്ക് കൈമാറിയത്.
അതുപോലെ ഈ വര്‍ഷം ഫിബ്രവരി ആറിന് ജമ്മുവില്‍ നിന്നും ജെയ്ഷ് ഇ മുഹമ്മദിന്റെ മുന്‍നിര സംഘടനയായ ലഷ്‌കര്‍ ഇ മുസ്തഫയുടെ തലവന്‍ ഹിദായത്തുള്ള മാലിക്കിനെ കശ്മീര്‍ താഴ് വരയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഈ തീവ്രവാദസംഘടനയും ജമ്മു കശ്മീരില്‍ പലയിടത്തും വലിയ ആക്രമണങ്ങള്‍ക്ക് ഒരുങ്ങുകയായിരുന്നുവെന്ന് എന്‍ ഐഎ പറയുന്നു. ഇവരെയെല്ലാം ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 14 കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടന്നുവരുന്ന റെയ്ഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: