കോഴിക്കോട്: വടകരയില്‍ ചായക്കടയുടമയെ കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേപ്പയില്‍ സ്വദേശി കൃഷ്ണനെ(70)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് കാരണം കൃഷ്ണന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
മേപ്പയില്‍ വര്‍ഷങ്ങളായി ചായക്കട നടത്തുകയായിരുന്നു തെയ്യുള്ളതില്‍ കൃഷ്ണന്. വെള്ളിയാഴ്ച ഉച്ചവരെ കടയിലുണ്ടായിരുന്ന കൃഷ്ണനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആത്മഹത്യയെകുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്നും കൃഷ്ണന് പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്കി. സംഭവത്തില്‍ കേസെടുത്ത് വടകര പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: