Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമൂഹ്യനീതിയുടെ സാഫല്യം

കേന്ദ്ര മെഡിക്കല്‍ കോളജുകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെന്നപോലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലവില്‍ 27 ശതമാനം സീറ്റ് സംവരണമുണ്ട്. സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പ്രസക്തി. ഒബിസി വിഭാഗങ്ങളില്‍പ്പെട്ട കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 31, 2021, 05:00 am IST
in Editorial

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍, ദന്തല്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അഖിലേന്ത്യാ ക്വാട്ടയില്‍ ഇരുപത്തിയേഴ് ശതമാനം ഒബിസി സംവരണവും, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ തീരുമാനം രാജ്യത്ത് സാമൂഹ്യ നീതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളില്‍ നിര്‍ണായക ചുവടുവയ്‌പ്പാണ്. പിന്നാക്ക ജനവിഭാഗങ്ങള്‍ വളരെക്കാലമായി ഉന്നയിച്ചുപോരുന്ന ആവശ്യമാണിത്. പക്ഷേ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളൊന്നും ഈ ആവശ്യം പരിഗണിക്കാനോ അംഗീകരിക്കാനോ തയ്യാറായില്ല. മോദി സര്‍ക്കാരിന്റെ വെറുമൊരു പ്രഖ്യാപനമല്ല, തീരുമാനം തന്നെയാണ് ഇതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതുപ്രകാരം എംബിബിഎസ്, എംഡി, എംഎസ്, ഡിപ്ലോമ, ബിഡിഎസ്, എംഡിഎസ് എന്നീ കോഴ്‌സുകളിലാണ് സംവരണം നിലവില്‍ വരിക. പ്രതിവര്‍ഷം മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.  ഇവരുടെ വളരെക്കാലത്തെ ആഗ്രഹമാണ് സഫലീകൃതമായിരിക്കുന്നത്. അതോടൊപ്പം മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട അര്‍ഹതയുള്ളവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നത് എടുത്തുപറയേണ്ട കാര്യമാണ്. മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും സംവരണം വിലക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞിരുന്നു.

കേന്ദ്ര മെഡിക്കല്‍ കോളജുകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെന്നപോലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലവില്‍ 27 ശതമാനം സീറ്റ് സംവരണമുണ്ട്. സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പ്രസക്തി. ഒബിസി വിഭാഗങ്ങളില്‍പ്പെട്ട  കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. 2007 ല്‍ കേന്ദ്ര വിദ്യാഭ്യാസ സംവരണ നിയമം നടപ്പാക്കിയതിനൊപ്പം എടുക്കാവുന്ന ഒരു തീരുമാനമായിരുന്നു ഇത്. പക്ഷേ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും, സാമൂഹ്യ നീതിയുടെ ശത്രുക്കളായ സ്ഥാപിത താല്‍പ്പര്യക്കാരും അതിന് തടസ്സം നില്‍ക്കുകയായിരുന്നു. സംവരണം എന്നത് സര്‍ക്കാര്‍ സര്‍വീസില്‍ കുറെയാളുകള്‍ക്ക് ജോലി നല്‍കുന്നത് മാത്രമല്ലെന്നും, ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തില്‍ പിന്നാക്കംപോയ ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും ശാക്തീകരിക്കാനുമുള്ള നടപടിയാണെന്നും തിരിച്ചറിയുന്ന ഭരണ നേതൃത്വം ഇല്ലാതെ പോയി. അധഃസ്ഥിത ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനു പകരം അവരെ വോട്ടുബാങ്കുകളാക്കി മാറ്റി രാഷ്‌ട്രീയ മുതലെടുപ്പിനാണ് പലരും ശ്രമിച്ചത്. സംവരണവും ഇക്കൂട്ടര്‍ ആയുധമാക്കി.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തുതന്നെ നടപ്പാക്കേണ്ടതായിരുന്നു സംവരണാനുകൂല്യങ്ങള്‍. കാകാ കാലേല്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ശീതീകരണിയില്‍ വച്ചു. രാജ്യത്തെ ആദ്യ കോണ്‍ഗ്രസ്സിതര സര്‍ക്കാരായിരുന്ന ജനതാ ഭരണകാലത്താണ് മണ്ഡല്‍ കമ്മീഷനെ നിയോഗിച്ചത്. ദൃഢചിത്തനായ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഈ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വന്നപ്പോഴാണ് ആ സര്‍ക്കാരിനെ, ഒപ്പമുള്ള ചിലരെ വിലയ്‌ക്കെടുത്ത് അട്ടിമറിച്ചത്. പിന്നീട് വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലായപ്പോഴേക്കും അവസരങ്ങള്‍ ഏറെ നഷ്ടമാവുകയും, നിരവധി പ്രതിബന്ധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. സാമൂഹ്യ നീതി പ്രാവര്‍ത്തികമാക്കുന്നതിനു പകരം സമൂഹത്തില്‍ ജാതീയമായ ധ്രുവീകരണമുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഈ പശ്ചാത്തലത്തിലാണ് മുന്നാക്ക വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ കുറവുവരുത്താതെയുള്ള ഈ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ് ഒബിസി വിഭാഗങ്ങള്‍ക്കും മുന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കും മെഡിക്കല്‍ കോഴ്‌സുകളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ ഇതുവഴി പുതിയൊരു സാമൂഹ്യ നീതിക്രമം സൃഷ്ടിക്കപ്പെടും.

Tags: Medical Collegeകേന്ദ്ര സര്‍ക്കാര്‍modi governmentഒബിസി സംവരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.