ടോക്കിയോ: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന്റെ ഗോള്‍ഡണ്‍ സ്ലാം സ്വപ്നം തകര്‍ന്നു. ഒളിമ്പിക് ടെന്നീസിന്റെ സെമിഫൈനലില്‍ ദ്യോക്കോവിച്ച് ജര്‍മ്മനിയുടെ നാലാം സീഡായ അലക്സാണ്ടര്‍ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോറ്റു. സ്കോര്‍: 6-1, 3-6, 1-6.
മുപ്പത്തിനാലുകാരനായ ദ്യോക്കോവിച്ചിന് ഇതുവരെ ഒളിമ്പിക് ടെന്നീസില്‍ മെഡല്‍ നേടാനായിട്ടില്ല. 2008 ല്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയതാണ് ദ്യോക്കോവിച്ചിന്റെ ഒളിമ്പിക്സിലെ ഏറ്റവും മികച്ച നേട്ടം.
ഈ വര്‍ഷത്തെ ഓസ്ട്രേലയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവയില്‍ കിരീടമണിഞ്ഞ ദ്യോക്കോവിച്ചിന് ഒളിമ്പിക്സ് കിരീടം നേടിയിരുന്നെങ്കില്‍ ഗോള്‍ഡന്‍ സ്ലാം പ്രതീക്ഷ കാക്കാമായിരുന്നു. ഒളിമ്പിക്സ് കിരീടവും ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണും സ്വന്തമാക്കിയാല്‍ ദ്യോക്കോവിച്ചിന് ഗോള്‍ഡണ്‍ സ്ലാം ലഭിച്ചേനേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: