ഇരിങ്ങാലക്കുട: കൂടല്‍ മാണിക്യം ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച വിളക്കുകാലുകളും അലങ്കാരങ്ങളും ഭക്തരുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ നീക്കം ചെയ്ത് ദേവസ്വം. ക്ഷേത്ര ചൈതന്യത്തിനും സംസ്കാരത്തിനും യോജിക്കാത്ത രീതിയില്‍ കിഴക്കേ നടയിലാണ് വിളക്ക്കാലുകള്‍ സ്ഥാപിച്ചിരുന്നത്.കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി 25ന് സമര്‍പ്പണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിളക്കുകാലുകള്‍ സ്ഥാപിച്ചത്.
രൂക്ഷമായ വിമര്‍ശനമാണ് ഇതെത്തുടര്‍ന്നുണ്ടായത്. പൈതൃക സ്മാരകമായ കൂടല്‍ മാണിക്യം ക്ഷേത്രത്തിന്റെ നടയില്‍ ഇത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ അഭംഗിയാമെന്ന് വിവിധ ഭക്ത സംഘടനകള്‍ ചൂണ്ടിക്കാട്ടി. ആദ്യം തങ്ങളുടെ ചെയ്തിയെ ന്യായീകരിച്ച ദേവസ്വം വിമര്‍ശനം രൂക്ഷമായതോടെ തെറ്റ് സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് അഭംഗിയായി സ്ഥാപിച്ച കാലുകള്‍ നീക്കം ചെയ്യാന്‍ ദേവസ്വത്തിന്റെ തീരുമാനമുണ്ടായത്. ഒരു വ്യക്തി സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയതാണെന്നും ദേവസ്വത്തിന് ഇതുവഴി സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും ചെയര്മാന് യു.പ്രദീപ് മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: