ന്യൂദല്‍ഹി: മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത്് നരേന്ദ്രമോദി സര്‍ക്കാറിന്റെത് സമാനതകളില്ലാത്ത നേട്ടം. 2014 മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ സുപ്രധാന പരിഷ്കാരങ്ങള്‍ സ്വതന്ത്ര ഭാരത്തില്‍ ഇതേവരെ നടക്കാത്തതാണെന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 56 ശതമാനമാണ് കൂടിയത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരം ഏല്ക്കുമ്പോള്രാജ്യത്ത ആകെയുണ്ടായിരുന്നത് 54,348 മെഡിക്കല്‍ സീറ്റുകളില്‍ ആയിരുന്നു. 2020 ല്‍ അത് 84,649 സീറ്റുകളായി ഉയര്‍ന്നു. പിജി സീറ്റുകളുടെ എണ്ണം 2014 ലെ 30,191 സീറ്റുകളില്‍ നിന്ന് 80 ശതമാനം വര്‍ദ്ധിച്ച് 2020 ല്‍ 54,275 സീറ്റുകളായും ഉയര്‍ന്നു.
സ്വതന്ത്രഭാരതത്തില്‍ ആദ്യ 67 വര്‍ഷം കൊണ്ട് ആകെയുണ്ടായിരുന്നത് 379 മെഡിക്കല്‍ കോളേജുകളാണ്. മോദി ഭരിച്ച 6 വര്‍ഷം മാത്രം 179 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു. ഇപ്പോള്‍ രാജ്യത്ത് 558 ( ഗവണ്മെന്റ് : 289, സ്വകാര്യം : 269) മെഡിക്കല്‍ കോളേജുകള്‍ ഉണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ മറ്റൊരു നിര്‍ണ്ണായക തീരുമാനമാണ് ഇന്നത്തെ ഒബിസി സംവരണം.
ഈ തീരുമാനം വഴി എല്ലാ വര്‍ഷവും എംബിബിഎസില്‍,ഒബിസി വിഭാഗത്തില്‍ പെട്ട 1500 വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദത്തില്‍ 2500 വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗത്തില്‍പെട്ട 550 വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പ്രവേശനവും , ഏകദേശം 1000 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദത്തില്‍ പ്രവേശനവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: