തിരുവനന്തപുരം: മുഖ്യമന്ത്രിയും സര്‍ക്കാരു സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. പരമോന്നത കോടതി നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലാ എന്ന് പറഞ്ഞിട്ടും പ്രിവിലേജിന്റെ പേരും പറഞ്ഞ് മന്ത്രിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തെ അവഹേളിക്കുകയാണ്. നീതിന്യായ വ്യവസ്ഥയെ മാനിച്ച് ശിവന്‍കുട്ടി ഉടന്‍ രാജിവെക്കുകയാണ് വേണ്ടതെന്നും സുധീര്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ വിധിന്യായത്തെ ചോദ്യം ചെയ്യുകയാണ് മുഖ്യമന്ത്രി. നിയമസഭ സെക്രട്ടറിയേറ്റ് തന്നെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. ശിവന്‍കുട്ടി നിരപരാധിയാണെന്ന് പറയുന്നവര്‍ അദേഹം കാണിച്ച അതിക്രമങ്ങളെ പിന്തുണയ്ക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി കോടതിയിലെ പ്രതിക്കൂട്ടില്‍ തലകുമ്പിട്ട് നില്‍ക്കുന്നത് ലജ്ജാകരമാണെന്നും സുധീര്‍ വിമര്‍ശിച്ചു.
പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടി പൊതുമുതല്‍ ഉപയോഗിച്ച് കേസ് നടത്തുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രി രാജിവയ്ക്കും വരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞു.
വിഷയത്തില്‍ ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ കരിങ്കൊടി പ്രതിഷേധം നടത്തി. എബിവിപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസുമായി സംഘര്‍ഷമുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: