മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ ഒരു കട പൂര്‍ണമായി കത്തിനശിച്ചു. രണ്ട് കടകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. മുണ്ടക്കയം ബസ് സ്റ്റാന്റിനുള്ളിലെ ടൗണ്‍ ബേക്കറിയാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. സമീപത്തെ എ.ആര്. ടെക്സ്റ്റൈയില്സിനും തീപിടിത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായി.
അറഫാ കോംപ്ലക്സിലെ നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകളും കത്തി നശിച്ചു. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബേക്കറിയില്‍നിന്നും തീപടരുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമത്തി ലാണ് രാത്രി ഒന്നരയോടെ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പീരുമേട്ടില്‍ നിന്നുമായി മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് സ്ഥല ത്ത് എത്തിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. 40 ലക്ഷം രൂപയ്ക്ക് മുകളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടാം നിലയിലെ സ്റ്റോര്‍ റൂമിലേക്ക് വലിയ രീതിയില്‍ തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: