കറാച്ചി: പാക്കിസ്ഥാനിലെ ഒക്റയില് അഞ്ച് പേര്‍ക്കെതിരെ ആടിനെ ബലാത്സംഗം ചെയ്ത് കൊന്നതിന് കേസ് രജിസ്റ്റര്‍ ചെയ്തു.ം സത്ഗാര പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് മൃഗീയതയെ പോലും വെല്ലുന്ന സംഭവം. നയീം, നദീം, റബ്ബ്, നവാസ്, മറ്റൊരു പ്രതി എന്നീ അഞ്ച് പേര്‍ക്കെതിരേയാണ് കേസ്. അസ്ഹര്‍ ഹുസൈന് എന്ന തൊഴിലാളിയുടെ ആടിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രതികള്‍ ആടിനെ ഒന്നിനു പുറകെ ഒന്നായി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ആടിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നശേഷം പ്രതി ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതേത്തുടര്‍ന്ന് ആടിന്റെ ഉടമ നല്കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ലൈംഗിക പീഡനത്തിനിരയായ ആടിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെടുന്നതിന് മുമ്പ് ആട് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡിപിഒ ഫൈസല്‍ ഷെഹസാദ് സത്ഗാര എസ്എച്ച്ഒ ജാവേദ് ഖാനെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എസ്എച്ച്ഒ ജാവേദ് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: