മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റിലായി. അധ്യാപകന് എന്ന വ്യാജനേ ഇത്തരത്തില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഹ് (24) ആണ് അറസ്റ്റിലായത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന് പി ഹണ്ടില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
12 കാരനാണ് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. അദ്ധ്യാപകനാണെന്ന് പറഞ്ഞാണ് കുട്ടിയുടെ വാട്സ് ആപ്പ് നമ്പര്‍ കൈക്കലാക്കിയത്. തുടര്‍ന്ന് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഈ വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: