തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്കി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
വിത്ത്, വളക്കടകള്‍ അവശ്യ സര്‍വീസുകളായി പ്രഖ്യാപിച്ചു. ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വില വിഭാഗങ്ങളും ഇതോടൊപ്പം അവശ്യ സര്‍വീസായി പ്രഖ്യാപിച്ചു. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി. ശനി, ഞാര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ഡൗണ്‍ തുടരും.
കേരളത്തില്‍ ബുധനാഴ്ച 22,056 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 22,000 കടക്കുന്നത്. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1226, കൊല്ലം 2484, പത്തനംതിട്ട 488, ആലപ്പുഴ 624, കോട്ടയം 821, ഇടുക്കി 355, എറണാകുളം 1993, തൃശൂര്‍ 2034, പാലക്കാട് 1080, മലപ്പുറം 2557, കോഴിക്കോട് 2091, വയനാട് 441, കണ്ണൂര്‍ 1025, കാസര്‍ഗോഡ് 542 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,60,804 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അതിനിട സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തും. രോഗവ്യാപനം കുറയാതെ നില്ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: