കണ്ണൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനിരയായി ജീവന് ബലി കൊടുക്കേണ്ടി വന്ന ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകനായിരുന്ന അണ്ടല്ലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയയ്ക്ക് ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പിതാവ് സന്തോഷ് ആഗ്രഹിച്ച വിജയത്തിലേക്ക് ഉയര്‍ന്ന ഗ്രേഡോടെ എത്തിച്ചേരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിസ്മയ.
മകളുടെ ഈ വിജയം കാണാന്‍ പിതാവ് സന്തോഷ് ഏറെ ആഗ്രഹിച്ചതാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിനിടയിലും അച്ഛന് തന്റെകൂടെ ഈ സന്തോഷം പങ്കിടാന്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് വിസ്മയ. പിതാവിന്റെ മരണ ശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും വിസ്മയ എ പ്ലസ് നേടിയിരുന്നു. കടമ്പൂര് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നിന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പിലാണ് മുഴുവന്‍ വിഷയങ്ങളിലും വിസ്മയ എ ഗ്രേഡ് നേടിയിരിക്കുന്നത്. കെമിസ്ട്രി ഐച്ഛീക വിഷയമെടുത്ത് ബിരുദ പഠനമാണ് തന്റെ ആഗ്രഹമെന്ന് വിസ്മയ പറഞ്ഞു.
തൊഴിലാളിയായിരുന്ന സന്തോഷിനെ വാക്കത്തിക്ക് അരിഞ്ഞ് വീഴ്ത്തിയപ്പോള്‍ പറക്ക മുറ്റാത്ത കുഞ്ഞുങ്ങളായിരുന്ന വിസ്മയയും സഹോദരനും കരഞ്ഞു കൊണ്ട് ലോകത്തെ നോക്കി നിലവിളിച്ചത് നാട്ടുകാര്‍ക്ക് ഇന്നും മറക്കാന്‍ ആവാത്ത അനുഭവമാണ്. സന്തോഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് മകള്‍ വിസ്മയയുടെ കണ്ണീരണിഞ്ഞ ചിത്രം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എന്ത് തെറ്റാണ് എന്റെ അച്ഛന് ചെയ്തത് ഫേസ്ബുക്ക് വാളില്‍ വിസ്മയയുടെ ചോദ്യങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘കണ്ണൂര്‍ ജില്ലയിലെ കടമ്പൂര് ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് താനെന്നും എന്ത് തെറ്റാണ് എന്റെ അച്ഛന് ചെയ്തത്, തന്റെ അച്ഛനെ എന്തിനാണവര്‍ കൊന്നതെന്നതിന്റെ ഉത്തരം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമുളള’ വിസ്മയയുടേതായി ഫെയ്സ്ബുക്കില്‍ വന്ന വീഡിയോ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഹിന്ദിയിലെഴുതിയ ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ട പോസ്റ്റര്‍ വിസ്മയ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്.
2017 ജനുവരി 18 ന് രാത്രിയാണ് മാര്‍ക്സിസ്റ്റ് ക്രൂരതയുടെ നേര് ചിത്രമായ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് സന്തോഷിനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിസ്മയയുടെ സഹോദരന് സാരംഗ് ഡല്‍ഹിയില്‍ വുഡ് ഡിസൈനിഗിംല്‍ ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയാണ്. ധര്‍മ്മടം കൃഷ്ണാലയത്തില്‍ എം.സി. ബേബിയാണ് വിസ്മയയുടെ മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: