കോട്ടയം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസിലെ പ്രതിയായ വി. ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കോട്ടയത്ത് മന്ത്രിയുടെ കോലം കത്തിച്ചു.
കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. അരവിന്ദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മൃദുല്‍ സുധന്, സംസ്ഥാന സമിതി അംഗം വിഘ്നേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: