തിരുവനന്തപുരം: ക്ഷേത്രങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട സ്വത്തുവകകള്‍ തിരിച്ചു പിടിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ കൂടുതല്‍ ക്ഷേത്രഭൂമികളും സ്വത്തുക്കളും അന്യാധീനപ്പെടുത്താനുള്ള നീക്കമാണ് നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങള്‍ക്ക് വരുമാനം ഇല്ലാത്ത കാരണം പറഞ്ഞ് ക്ഷേത്രഭൂമികള്‍ പാട്ടത്തിന് നല്‍കാനും തീരുമാനച്ചിരിക്കുന്നു. ഇതോടെ കൂടുതല്‍ ദേവസ്വം ഭൂമികള്‍ അന്യാധീനപ്പെടും. അതിനാല്‍ പാട്ടത്തിനു നല്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കിളിമാനൂര്‍ സുരേഷ് ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന സ്വര്‍ണലോക്കറ്റ് വില്‍പ്പന തട്ടിപ്പ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ ഉന്നതതല സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണം. കൊവിഡ് ധനസഹായമായി മദ്രസാ ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ അനുവദിച്ചതു പോലെ എല്ലാ ക്ഷേത്ര ജീവനക്കാര്‍ക്കും രണ്ടായിരം രൂപ അനുവദിക്കണം. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവു ബലി നടത്താന്‍ അനുമതി നല്‍കണമെന്നും കിളിമാനൂര്‍ സുരേഷ് ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഡോ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.സി. പ്രദീപ്, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, ട്രഷറര്‍ ജ്യോതികുമാര്‍, സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എം. ഗോപാല്‍, കളരി പണിക്കര്‍ ഗണക കണിക സഭ സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: