ആലപ്പുഴ: കോവിഡ് വാക്സിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്വന്തക്കാര്‍ക്കായി രഹസ്യമായി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചത് വിവാദമായി. വാക്സിന് ക്ഷാമമാണെന്ന് പറഞ്ഞ് ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷന് മുടങ്ങിയിരുന്നു. ഓണ്‍ലെനില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പോലും വാക്സിന് നല്‍കിയില്ല.
ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളില്‍ രഹസ്യമായി വാക്സിനേഷന് ക്യാമ്പ് നടത്തിയത്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമായാണ് ക്യാമ്പ് നടത്തിയതെന്നാണ് വിമര്‍ശനം. എന്നാല്‍ വിവരം അറിഞ്ഞതോടെ പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി. കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് ജനം എത്തിയതോടെ, ഇവിടെയെത്തിയത് അന്‍പതോളം പേര്‍ക്ക് കൂടി സ്പോട്ട് രജിസ്ട്രേഷന് നടത്തി വാക്സിന് നല്കാന് ആരോഗ്യവകുപ്പ് നിര്‍ബന്ധിതരായി. ഓണ്‍ലൈന്‍ മുഖേന സ്ലോട്ട് ബുക്ക് ചെയ്യുന്നവരെ വിഡ്ഡികളാക്കി രാഷ്ട്രീയക്കാരും, ആരോഗ്യവകുപ്പ് അധികൃതരും തങ്ങളുടെ താല്‍പ്പര്യക്കാര്‍ക്ക് വാക്സിന് നല്‍കുന്നതിന്റെ ഉദാഹരണമായി മാറി ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: