Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനങ്ങളെല്ലാം ചാക്കോ അനുകൂലികള്‍ക്ക്; എന്‍സിപിയില്‍ കലാപം രൂക്ഷം

കോണ്‍ഗ്രസില്‍ പുറത്താക്കലിന്റെ വക്കിലായിരുന്ന ചാക്കോ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എന്‍സിപിയിലേക്ക് ചേക്കേറിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായുള്ള വ്യക്തി ബന്ധം തുണയായപ്പോള്‍ അധികം വൈകാതെ സംസ്ഥാന അധ്യക്ഷനുമായി. ഇതോടെ ചാക്കോ ഏകാധിപതിയായെന്നാണ് എന്‍സിപിക്കാരുടെ പരാതി. യുഡിഎഫിന്റെ പരാജയവും ചാക്കോയുടെ വരവും കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ എന്‍സിപിയിലേക്ക് എത്തിക്കുമെന്നായിരുന്നു സിപിഎം നേതൃത്വമടക്കം കരുതിയിരുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 27, 2021, 10:40 pm IST
in Kerala

കൊച്ചി: തെരുവില്‍ തല്ലിപ്പിരിഞ്ഞ ഐഎന്‍എല്ലിന് പിന്നാലെ ഇടതുമുന്നണി ഘടക കക്ഷിയായ എന്‍സിപിയും പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്ന് കാലുമാറിയെത്തി എന്‍സിപിയെ വിഴുങ്ങിയ പി.സി. ചാക്കോ സ്ഥാനമാനങ്ങളെല്ലാം പുതുതായി പാര്‍ട്ടിയിലെത്തിയവര്‍ക്ക് മാത്രമായി നല്‍കാന്‍ നീക്കം തുടങ്ങിയതോടെയാണ് പ്രതിഷേധം അണപൊട്ടിയൊഴുകാന്‍ തുടങ്ങിയത്. ഇനിയും പരസ്യനിലപാടുകളിലേക്ക് നീങ്ങിയില്ലെങ്കില്‍ തങ്ങള്‍ എന്നന്നേക്കുമായി ഇല്ലായ്‌മ ചെയ്യപ്പെടുമെന്ന കടുത്ത ആശങ്കയിലാണ് വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയവര്‍.  

കോണ്‍ഗ്രസില്‍ പുറത്താക്കലിന്റെ വക്കിലായിരുന്ന ചാക്കോ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എന്‍സിപിയിലേക്ക് ചേക്കേറിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായുള്ള വ്യക്തി ബന്ധം തുണയായപ്പോള്‍ അധികം വൈകാതെ സംസ്ഥാന അധ്യക്ഷനുമായി. ഇതോടെ ചാക്കോ ഏകാധിപതിയായെന്നാണ് എന്‍സിപിക്കാരുടെ പരാതി. യുഡിഎഫിന്റെ പരാജയവും ചാക്കോയുടെ വരവും കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ എന്‍സിപിയിലേക്ക് എത്തിക്കുമെന്നായിരുന്നു സിപിഎം നേതൃത്വമടക്കം കരുതിയിരുന്നത്. എന്നാല്‍, തലയെടുപ്പുള്ള ഒരു നേതാവ് പോലും എന്‍സിപിയിലേക്ക് എത്തിയില്ല. ലതിക സുഭാഷ്, പി.എം. സുരേഷ് ബാബു, നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) മുന്‍ എച്ച്ആര്‍ മാനേജര്‍ കെ.ആര്‍. രാജന്‍ തുടങ്ങി എത്തിയവരാരും തന്നെ ഒരു ജനപിന്തുണയും ഇല്ലാത്തവരാണെന്നാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്.  

നിലവില്‍ പാര്‍ട്ടിയെ നയിച്ചിരുന്നവരെ അപ്പാടെ തഴയുന്ന നിലപാടിനെതിരെ അമര്‍ഷം പുകഞ്ഞതോടെ ചില സമവായ നീക്കങ്ങള്‍ക്ക് ശ്രമമുണ്ടായെങ്കിലും വിജയം കണ്ടില്ല. പാര്‍ട്ടി പുനസംഘടനയുടെ പേരില്‍ ഏതാനും ജില്ലാ പ്രസിഡന്റുമാരെയടക്കം ഏകപക്ഷീയമായി മാറ്റുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്തത്. പാര്‍ട്ടിക്ക് ലഭിക്കുന്ന പിഎസ്‌സി മെമ്പര്‍ സ്ഥാനം, ഗവ. പ്ലീഡര്‍ സ്ഥാനങ്ങള്‍, ബോര്‍ഡ്/കോര്‍പ്പറേഷന്‍ പദവികളെല്ലാം പുതിയതായി എത്തിയവര്‍ക്കായിരിക്കുമെന്ന് ചാക്കോ ഇതിനകം തന്നെ പാര്‍ട്ടി വേദികളില്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടൊപ്പം മന്ത്രിയെ സമ്മര്‍ദത്തില്‍ നി

ര്‍ത്തി കാര്യങ്ങള്‍ നടത്താന്‍ ചാക്കോ ശ്രമിക്കുന്നുവെന്ന ആക്ഷേപവും പാര്‍ട്ടിക്കാര്‍ ഉയര്‍ത്തുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മുന്‍ മാധ്യമപ്രവര്‍ത്തകനടക്കം രണ്ടു പേരെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് ചാക്കോയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് വ്യക്തമായി. ഇതില്‍ മുന്‍ മാധ്യമപ്രവര്‍ത്തകന് ഉയര്‍ന്ന തസ്തിക നല്‍കണമെന്ന ആവശ്യം ഉയര്‍ത്തുന്നതായാണ് ആക്ഷേപം. ഇക്കാര്യത്തില്‍ ഇയാളുടെ കേസ് വിവരങ്ങള്‍ അടക്കം കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് പാര്‍ട്ടിക്കാരുടെ നീക്കം.  

നിലവില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടേയും സിപിഎം നേതാക്കളുടേയും മുന്നിലെത്തിച്ച് അവരുടെ ഇടപെടലിന് സാധ്യതയൊരുക്കാനും നീക്കമുണ്ട്. പീഡനക്കസ് ഒതുക്കാന്‍ ഇടപെട്ട മന്ത്രി ശശീന്ദ്രനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. ശശീന്ദ്രനെ മാറ്റിയാല്‍ പകരം എന്‍സിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ വിരട്ടലാണ് ശശീന്ദ്രനെതിരെയുള്ള നീക്കത്തിന് പാര്‍ട്ടിക്കകത്ത് വിരാമമിട്ടത്. മന്ത്രിയുടെ വിവാദ  ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ഇന്നലെ തിരുവനന്തപുരത്ത് കൂടിയ സംസ്ഥാന ഭാരവാഹി യോഗത്തില്‍ മൂന്നു പേര്‍ക്കെതിരെ നടപടിയെടുത്തു.

Tags: Ncp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.